കുമ്മനത്തെ അവഗണിച്ച് ബി.ജെ.പി സംസ്ഥാന നേതൃത്വം; സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ല

ഐസ്വാള്‍: മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യവാചകം ചൊല്ലി കൊടുത്തു. മിസോറാം തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

സത്യപ്രതിജ്ഞക്കു ശേഷം അദ്ദേഹം പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം പങ്കെടുക്കാതിരുന്നത് ഏറെ വിവാദമായിട്ടുണ്ട്. അദ്ദേഹം ഒറ്റക്കാണ് ഐസ്വാളിലെത്തിയത്.

ലഫ്റ്റ് ജനറല്‍ നിര്‍ഭയ ശര്‍മ വിരമിക്കുന്ന ഒഴിവിലാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചത്. സംസ്ഥാനത്തിന്റെ 23-ാം ഗവര്‍ണറും രണ്ടാം മലയാളി ഗവര്‍ണറുമാണ് കുമ്മനം രാജശേഖരന്‍.