വിമതര്‍ കനത്ത വെല്ലുവിളി; രാജസ്ഥാനില്‍ 11 നേതാക്കളെ ബി.ജെ.പി പുറത്താക്കി

ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തി വിമത നേതാക്കള്‍. വെല്ലുവിളി ഉയര്‍ത്തിയ 11 നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കി.

ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതോടെ നിരവധി നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഞായറാഴ്ച്ച ബി.ജെ.പി പാളയംവിട്ട എം.എല്‍.എ ഗ്യാന്‍ദേവ് അഹുജ സ്വതന്ത്രമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി സീറ്റ് നിഷേധിച്ച സാഹചര്യത്തിലാണ് സ്വതന്ത്രനായി മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ബി.ജെ.പി വിട്ട റഹ്മാന്‍ അഷ്‌റഫ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്.