പരസ്യ പ്രചാരണ വിലക്ക് ലംഘിച്ച് ബിജെപിയുടെ വാര്‍ത്താ സമ്മേളനം

കൊച്ചി: വോട്ടെടുപ്പിന്റെ തലേന്ന് പരസ്യ പ്രചാരണം പാടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം ലംഘിച്ച് എറണാകുളം പ്രസ് ക്ലബ്ബില്‍ ബിജെപിയുടെ വാര്‍ത്താ സമ്മേളനം. എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രചാരണം ലക്ഷ്യമിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പത്രക്കുറിപ്പിന് പുറമേ ‘ വീണ്ടും ഭരണം, മോദി ഭരണം’ എന്ന തലക്കെട്ടിലുള്ള ബുക്ക് ലെറ്റുകളും വിതരണം ചെയ്തു. ഇന്ന് പരസ്യ പ്രചാരണം പാടില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ അക്കാര്യം അറിയില്ലെന്നും പിന്നീട് വരാമെന്നും പറഞ്ഞ് നേതാക്കള്‍ പത്രസമ്മേളനം പാതി വഴിയിലാക്കി ക്ലബ്ബ് വിട്ടു. ക്ഷമാപണം നടത്തി വിതരണം ചെയ്ത പത്രകുറിപ്പും ലഘുലേഖകളും തിരികെ വാങ്ങിച്ചാണ് നേതാക്കള്‍ സ്ഥലം വിട്ടത്. ബിജെപി ഉദയംപേരൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളുടേതായിരുന്നു പത്ര സമ്മേളനം.

SHARE