രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് മായുന്ന ബി.ജെ.പി

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യവുമായെത്തിയ ബി.ജെ.പി യുടെ നിലയില്‍ മങ്ങലേല്‍ക്കുന്നതാണ് അവസാനമായി ഫലം വന്ന ജാര്‍ഖണ്ഡും മഹാരാഷ്ട്രയും കാണിക്കുന്നത്. മഹാരാഷ്ട്രയിലെ അധികാരം നഷ്ടമായ ക്ഷീണത്തില്‍ നില്‍ക്കുന്ന പാര്‍ട്ടിക്ക് ജാര്‍ഖണ്ഡും കൈവിടുന്നതോടെ ശക്തിമേഖലയായ ഹിന്ദി ബെല്‍റ്റിലെയും കരുത്തിന് ക്ഷതമേറ്റിരിക്കുകയാണ് ബി.ജെ.പിക്ക്.

ബി.ജെ.പിയുടെ കൈയ്യിലായിരുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ അധികാര നഷ്ടം ഹിന്ദി ഹൃദയഭൂമിയിലേറ്റ പരാജയത്തിനപ്പുറം രാഷ്ട്രീയ ഭൂപടത്തിലും അവര്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

വര്‍ഗീയവാദത്തിനും ദേശീയവാദത്തിനുമപ്പുറത്തേക്ക് രാഷ്ട്രീയമായ നിലപാടുകളില്‍ ബി.ജെ.പി തകര്‍ന്നടിയുന്നതിന്റെ വ്യക്തമായ ചിത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ കാണിക്കുന്നത്.പ്രാദേശിക പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാത്തതാണ് ജാര്‍ഖണ്ഡിലെ തോല്‍വിക്ക് കാരണമെന്ന് തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ബി.ജെ.പി നേതൃത്വം തന്നെ വ്യക്തമാക്കിയിരുന്നു. 370ാം വകുപ്പ് എടുത്തു കളയല്‍, കശ്മീര്‍ വിഭജനം, രാമക്ഷേത്ര നിര്‍മ്മാണം, പൗരത്വ നിയമ ഭേദഗതി തുടങ്ങി ബിജെപിയുടെ ദീര്‍ഘകാല അജന്‍ഡകള്‍ പലതും നടപ്പിലായിട്ടും ഝാര്‍ഖണ്ഡില്‍ പരാജയം നേരിടേണ്ടി വന്നത് ബിജെപി മുക്ത ഇന്ത്യയെക്കുറിച്ച് ജനങ്ങള്‍ ആലോചിക്കുന്നതിന്റെ വ്യക്തമായ തെളിവാണ്.

SHARE