ഡല്‍ഹി ബി.ജെ.പിയെ കയ്യൊഴിയുന്നു; സര്‍വേ ഫലങ്ങള്‍ പുറത്ത്

ഡല്‍ഹി ബി.ജെ.പിയെ കയ്യൊഴിയുന്നതായി റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാരിന് അനുകൂലമായാണ് സര്‍വേ ഫലങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് നരേന്ദ്ര മോദിയേക്കാള്‍ പ്രിയം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് നടത്തിയ സര്‍വേയുടെ വിശദാംശങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസാണ് പുറത്തുവിട്ടിരിക്കുന്നത്. ഡല്‍ഹിയിലെ 2,298 വോട്ടര്‍മാര്‍ക്കിടയിലാണ് അഭിപ്രായ സര്‍വേ നടത്തിയിരിക്കുന്നത്.അഞ്ചില്‍ നാലുപേരും ആംആദ്മി സര്‍ക്കാരില്‍ സംതൃപ്തര്‍

കഴിഞ്ഞ 5 വര്‍ഷത്തെ ആംആദ്മി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ സംതൃപ്തരാണോ അല്ലയോയെന്ന ചോദ്യത്തോട് പ്രതികരിച്ച 53 ശതമാനം പേരും പൂര്‍ണ്ണമായും തൃപ്തരാണെന്നാണ് പറഞ്ഞത്.മുഖ്യമന്ത്രി കെജ്രിവാളിനെ ഇഷ്ടമാണോയെന്ന ചോദ്യത്തോട് പ്രതികരിച്ച ബഹുഭൂരിപക്ഷം പേരും അതേ എന്നാണ് മറുപടി നല്‍കിയത്. 66ശതമാനം ആളുകള്‍ കെജ്രിവാളിനെ പൂര്‍ണ്ണമായും അനുകൂലിച്ചപ്പോള്‍ 24ശതമാനം പേര്‍ ഭാഗികമായ പിന്തുണയും രേഖപ്പെടുത്തി.മോദി സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് സര്‍വ്വേ ഫലമെന്ന് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

SHARE