ബി.ജെ.പി വിശ്വാസികളെ വഞ്ചിച്ചു – എന്‍.എസ്.എസ്

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപി വിശ്വാസികളെ വഞ്ചിച്ചുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഭരണത്തില്‍ ഉണ്ടായിട്ടും ബിജെപി വിശ്വാസികളെ സഹായിച്ചില്ല. ശബരിമലയെ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മതങ്ങളിലെയും അയപ്പനെ സ്‌നേഹിക്കുന്ന വിശ്വാസികളുടെ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഇനി ശബരിമല പ്രശ്‌നത്തില്‍ കോടതി മാത്രമാണ് ആശ്രയം.
ശബരിമല യുവതി പ്രവേശനത്തിനെതിരെ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ സുകുമാരന്‍ അഭിനന്ദിച്ചു.

SHARE