ബംഗാളിലെ അസന്‍സോളില്‍ ബി.ജെ.പി ഓഫീസിന് തീയിട്ടു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ ബി.ജെ.പി ഓഫീസിന് അജ്ഞാതര്‍ തീയിട്ടു. ഞായറാഴ്ച രാത്രിയാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തീയിട്ടതെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ ആരോപണം പാര്‍ട്ടി നിഷേധിച്ചു.

അസന്‍സോള്‍ പ്രദേശത്ത് ബി.ജെ.പിയുടെ ജനപ്രീതി വര്‍ധിക്കുന്നതില്‍ അസംതൃപ്തരായ തൃണമൂല്‍ നേതൃത്വമാണ് ഓഫീസ് തീയിട്ടതെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ ആരോപണം. എന്നാല്‍ ബി.ജെ.പിക്കുള്ളില്‍ തന്നെയുള്ള പ്രശ്‌നങ്ങളാണ് തീവെപ്പില്‍ കലാശിച്ചതെന്ന് തൃണമൂല്‍ നേതാവ് ഹരേറാം തിവാരി ആരോപിച്ചു.

SHARE