‘റിമോട്ട് കണ്‍ട്രോള്‍ ഞങ്ങളുടെ കൈവശമാണ്’; ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന

സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന നേതാവ് സഞ്ജയ് റൗത്ത്. ഭരണത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ സേനയുടെ പക്കലായിരിക്കുമെന്നാണ് സഞ്ജയ് റൗത്തിന്റെ പ്രസ്താവന.

മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷം വീതം രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് പങ്കിട്ടെടുക്കണമെന്നും ഇക്കാര്യം രേഖമൂലം ഉറപ്പ് തരണമെന്നുമാണ് ശിവസേനയുടെ പുതിയ നിലപാട്.താക്കറെ കുടുംബത്തില്‍ നിന്നും ആദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തിയ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഫ്‌ലക്‌സുകളും കൗട്ടട്ടുകളും ശിവസേന പ്രവര്‍ത്തകര്‍ നഗരത്തില്‍ ഉയര്‍ത്തുന്നുണ്ട്.

SHARE