റോഡരികില്‍ പഞ്ചര്‍ കടനടത്തുന്നവരെ പോലെ വിദ്യഭ്യാസമില്ലാത്തവരാണ് പൗരത്വ ഭേദഗതിക്കെതിരെ സമരം നടത്തുന്നത്: ബി.ജെ.പി എം.പി

ബെംഗളൂരു: റോഡരികില്‍ പഞ്ചര്‍ കട നടത്തുന്നവരെ പോലെ വിദ്യാഭ്യാസമില്ലാത്തവരാണ് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ഒന്നുമറിയാതെ രാജ്യത്ത് പ്രതിഷേധം നടത്തുന്നതെന്ന് ബി.ജെ.പി എം.പി തേജസ്വി സൂര്യ.

‘ബാംഗ്ലൂരിലെ ഐ.ടി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, അഭിഭാഷകര്‍, വികസനത്തിന് സംഭാവന ചെയ്യുന്നവര്‍. പതിവ് ദൈനംദിന തൊഴിലാളികള്‍, റിക്ഷാ െ്രെഡവര്‍മാര്‍ എല്ലാവരും ഈ റാലിയില്‍ ഒരുമിച്ച് നില്‍ക്കുന്നു. എന്നാല്‍ ഈ നിരക്ഷരര്‍ ആണ് ഇതിന് എതിരെ നിക്കുന്നത്. നിങ്ങള്‍ അവരുടെ നെഞ്ച് മുറിക്കുകയാണെങ്കില്‍, അവയ്ക്കുള്ളില്‍ രണ്ട് വാക്കുകള്‍ പോലും കണ്ടെത്താന്‍ കഴിയില്ല പഞ്ചര്‍ ഒട്ടിക്കുന്നവരെ പോലെ അവര്‍ ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ മാത്രമാണ്,’ എന്നായിരുന്നു തേജസ്വിയുടെ പരാമര്‍ശം.

ബെംഗളൂരു സൗത്തില്‍ നിന്നുള്ള എം.പിയായ തേജസ്വി സൂര്യയുടെ പ്രസ്താവനയ്ക്ക് എതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് നടത്തിയ റാലിയിലായിരുന്നു തേജസ്വിയുടെ പ്രസ്താവന.

SHARE