ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഒറ്റുകാര്‍; വിവാദ പരാമര്‍ശവുമായി ബിജെപി എംപി

കുംട: ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഒറ്റുകാരാണെന്ന് ബിജെപി എംപി അനന്തകുമാര്‍ ഹെഡ്‌ഗെ. സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍ വിശ്വാസവഞ്ചകരേക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വടക്കന്‍ കര്‍ണാടകയിലെ കുംടയില്‍ ഒരു ചടങ്ങിനിടെ സംസാരിക്കുമ്പോഴാണ് വിവാദ പരാമര്‍ശം, സ്ഥാപനത്തിന് ഉന്നമനത്തിന് വേണ്ടിയ പ്രയത്‌നിക്കാത്ത ഒറ്റുകാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ബിഎസ്എന്‍എല്‍.

ബിഎസ്എന്‍എല്‍ ജീവനക്കാരെ സൂചിപ്പിക്കാന്‍ ഉചിതമായ പദം തന്നെയാണ് താന്‍ ഉപയോഗിക്കുന്നതെന്നും അനന്തകുമാര്‍ ഹെഡ്‌ഗെ പറയുന്നു. സ്ഥാപനം സ്വകാര്യവല്‍ക്കരിക്കുന്നതോടെ 88000 ജീവനക്കാരെ പിരിച്ച് വിടുമെന്നും അനന്തകുമാര്‍ ഹെഡ്‌ഗെ പറഞ്ഞു.സര്‍ക്കാര്‍ പണം നല്‍കി, സാഹചര്യങ്ങള്‍ നല്‍കി, ജനത്തിന് അവരുടെ സേവനം ആവശ്യമുണ്ട്. എന്നിട്ടും ബിഎസ്എന്‍എല്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നില്ലെന്നും എംപി പറഞ്ഞു.

SHARE