ലാലുപ്രസാദ് ഗൂഢാലോചനയുടെ ഇര: ബി.ജെ.പി എം.പി

BJP MP and actor Shatrughan Sinha addresses during a latest book discussion of Congress leader Manish Tewari entitled "Tidings of Troubled Times" at a function in New Delhi on Wednesday.Suhel Seth is also seen. Express Photo by Prem Nath Pandey. 01.11.2017.

 

പട്‌ന: കാലിത്തീറ്റ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍. ജെ.ഡി അധ്യക്ഷന്‍ ലാലൂപ്രസാദ് യാദവിന് പിന്തുണയുമായി ബി.ജെ.പി എം.പിയും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ലാലു ഗൂഢാലോചനയുടെ ഇരയാണെന്നും വൈകിയാണെങ്കിലും അദ്ദേഹത്തിന് നീതി ലഭിക്കുമെന്നും സിന്‍ഹ പ്രതികരിച്ചു. ലാലുവിന്റെ കുടുംബത്തെ പട്‌നയിലെ വസതിയില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയിലേക്ക് മാറ്റിയ ലാലുവിനെയും കഴിഞ്ഞദിവസം സിന്‍ഹ സന്ദര്‍ശിച്ചിരുന്നു. ഞാന്‍ മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നയാളാണ്. രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായി കണുന്നതല്ല തന്റെ നയം. ലാലു പ്രസാദ് വര്‍ഷങ്ങളായി തന്റെ സുഹൃത്താണ്. ആ ബന്ധം എന്നും തുടരും-സിന്‍ഹ വ്യക്തമാക്കി. ലാലുവിന്റെ മകനും മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെയും അദ്ദേഹം പ്രശംസിച്ചു. മോദിക്ക് ലാലുവിന്റെയും ദിഗ് വിജയസിങിന്റെയും മക്കളുടെ വിവാഹത്തില്‍ പങ്കെടുക്കാമെങ്കില്‍ തനിക്ക് ലാലുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാമെന്നും അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി സിന്‍ഹ വ്യക്തമാക്കി.

SHARE