വീടുകളില്‍ കയറി ബലാത്സംഗം ചെയ്ത് കൊല്ലും; ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെ ബി.ജെ.പി എം.പി

പൗരത്വനിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി പര്‍വേഷ് സാഹിബ് സിംഗ് വെര്‍മ. ഷെഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ നിങ്ങളുടെ വീടുകളില്‍ കയറി പെണ്‍മക്കളെയും സഹോദരികളെയും ബലാത്സംഗം ചെയ്യുമെന്നാണ് വെര്‍മ പറഞ്ഞത്. ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി എംപിയുടെ വിവാദ പരാമര്‍ശം.

ബി.ജെ.പി ദില്ലിയില്‍ അധികാരത്തിലെത്തിയാല്‍ ഒരുമണിക്കൂറിനുള്ളില്‍ ഒറ്റ പ്രതിഷേധക്കാര്‍ പോലും ഷഹീന്‍ബാഗില്‍ ഉണ്ടാകില്ലെന്നും ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഒറ്റ പള്ളിപോലും നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നും എംപി പറഞ്ഞു. വെസ്റ്റ് ദില്ലി എംപിയാണ് വെര്‍മ. വികാസ്പുരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് എംപിയുടെ വിവാദ പരാമര്‍ശം.

SHARE