കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ വധഭീഷണി മുഴക്കി ബിജെപി എം.എല്‍.എയുടെ മകന്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ജ്യോതിരാദിത്യ സിന്ധ്യയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ബി.ജെ.പി എം.എല്‍.എയുടെ മകന്‍ രംഗത്ത്. ജ്യോതിരാദിത്യ സിന്ധ്യയെ വെടിവെച്ചുകൊല്ലുമെന്ന് എം.എല്‍.എ ഉമാദേവി കാത്തികിന്റെ മകന്‍ പ്രിന്‍സ്ദീപ് ലാല്‍ചന്ദ് കാത്തിക് ഭീഷണിപ്പെടുത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് വധഭീഷണി നടത്തിയത്.

മധ്യപ്രദേശിലെ ധീരവനിത ഝാന്‍സി റാണി ജിബാലിയെ കൊന്ന പോലെ താന്‍ ജ്യോതി രാദിത്യസിന്ധ്യയേയും കൊല്ലുമെന്നായിരുന്നു ലാല്‍ചന്ദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സംഭവത്തിന് പിന്നാലെ പോസ്റ്റ് ദൗര്‍ഭാഗ്യകരമായിപ്പോയെന്ന പരാമര്‍ശവുമായി എം.എല്‍.എ രംഗത്തെത്തി. ഞങ്ങള്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് ജ്യോതി രാദിത്യസിന്ധ്യയെന്നും മകന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തതായും ഉമാദേവി കാത്തിക് കൂട്ടിച്ചേര്‍ത്തു.