യോഗി ആദിത്യനാഥിനെതിരെ ധര്‍ണ്ണയിരുന്ന് നൂറിലധികം ബി.ജെ.പി എം.എല്‍.എമാര്‍

ഉത്തര്‍പ്രദേശില്‍ സര്‍ക്കാരിനെതിരെ ധര്‍ണ്ണയിരുന്ന് ഭരണകക്ഷി എം.എല്‍.എമാര്‍. ലോണിയില്‍ നിന്നുള്ള ബിജെപി എം.എല്‍.എ നന്ദ് കിഷോറിനെ നിയമസഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് തര്‍ക്കം ആരംഭിച്ചത്. സംസാരിക്കാന്‍ തുടങ്ങിയ കിഷോറിനോട് പാര്‍ലമെന്ററി കാര്യമന്ത്രി സുരേഷ് ഖന്ന ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ തീരുമാനത്തിനെതിരെ കിഷോര്‍ ധര്‍ണ്ണ ഇരിക്കാന്‍ തുടങ്ങുകയായിരുന്നു. അദ്ദേഹത്തിന് പിന്നിലായി നൂറുകണക്കിന് സഹ ബിജെപി എം.എല്‍.എമാരും ചേര്‍ന്നു.

തന്നെ സംസ്ഥാന സര്‍ക്കാര്‍ ഉപദ്രവിക്കുകയാണെന്ന് നന്ദ് കിഷോര്‍ ഗുജ്ജാര്‍ പറഞ്ഞു. ബിജെപി എംഎല്‍എ നന്ദ് കിഷോര്‍ ഗുജ്ജാര്‍ മുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത മകന്‍ അമിത വേഗതയില്‍ വാഹനമോടിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. അടുത്തിടെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും പോലീസുകാരുമായി മോശമായി പെരുമാറിയതിനും അദ്ദേഹത്തിന്റെ പ്രതിനിധിയെ അറസ്റ്റ് ചെയ്തിരുന്നു.

SHARE