മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയുടെ വാഹനമിടിച്ച് മൂന്ന് പേര്‍ മരിച്ചു

ബിജെപി നേതാവും എംഎല്‍എയുമായ രാഹുല്‍ സിംഗ് ലോധിയുടെ വാഹനമിടിച്ച് മൂന്ന് പേര്‍ മരിച്ചു. മധ്യപ്രദേശിലെ തിക്കംഗറില്‍ വെച്ചാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ കര്‍ഗാപൂര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് ലോധി. ലോധിയുടെ എസ് യുവി മോട്ടോര്‍ ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെത്തുടര്‍ന്ന് രണ്ടു പേര്‍ തല്‍ക്ഷണവും ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ അതിനിടെ സംഭവം ആസൂത്രിതവും കെട്ടിച്ചമച്ചതുമാണെന്നും താനോ തന്റെ വാഹനമോ ഈ അപകടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അപകടം നടക്കുന്ന സമയത്ത് സംഭവസ്ഥലത്തു നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലായിരുന്നു താന്‍ ഉണ്ടായിരുന്നതെന്നും ലോധിയുടെ വാദം.

SHARE