അഞ്ച് വര്‍ഷം എന്ത് ചെയ്തു ; ചോദ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഭാരത് മാതാ കീ ജയ് വിളിച്ച് ബിജെപി സ്ഥാനാര്‍ത്ഥി

അഞ്ച് വര്‍ഷം എന്താണ് മണ്ഡലത്തില്‍ ചെയ്തത് എന്ന ചോദ്യത്തിന് ഭാരത് മാതാ കീ ജയ് വിളിച്ച് വേദി വിട്ട് ബിജെപി സ്ഥാനാര്‍ത്ഥി. പശ്ചിമ ദില്ലിയിലെ നിലവിലുള്ള എംപിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ പര്‍വേഷ് സാഹിബ് സിംഗാണ് വിചിത്രമായി വോട്ടറുടെ ചോദ്യത്തെ നേരിട്ടത്.
സംസാരിച്ചു കൊണ്ടിരിക്കെ വോട്ടര്‍മാരില്‍ ഒരാള്‍ എഴുന്നേറ്റ് നിന്ന് താങ്കള്‍ അഞ്ചു വര്‍ഷം കൊണ്ട് ഈ മണ്ഡലത്തില്‍ എന്ത് കാര്യമാണ് ചെയ്തതെന്ന് ചോദിച്ചു. ഈ ചോദ്യം കേട്ടതോടെ പര്‍വേഷ് പെട്ടെന്ന് പരിഭ്രമിച്ചു. ചോദ്യത്തിന് മറുപടി പറയാതെ ചോദ്യം ചോദിച്ച വ്യക്തിയോട് എത്രവരെ പഠിച്ചുവെന്ന് തിരിച്ച് ചോദിച്ചു. പിന്നീട് മറ്റുള്ളവരോട് എന്തെങ്കിലും ചോദ്യം ഉണ്ടോ എന്ന് ചോദിച്ചു. അപ്പോള്‍ ചോദ്യത്തിന് മറുപടി ലഭിച്ചില്ലെന്ന് വോട്ടര്‍ ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം വേദിയില്‍ നിന്ന് കൂടിനിന്ന ആളുകളോട് ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.