മധ്യപ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടി; പാര്‍ട്ടി എം.എല്‍.എയും മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസില്‍

ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മധ്യപ്രദേശില്‍ ബി.ജെ.പിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. പാര്‍ട്ടി എം.എല്‍.എയും മുന്‍ എം.എല്‍.എയും സമുദായ നേതാവും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

തെന്‍ഡുഖേഡ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സഞ്ജയ് ശര്‍മ്മ, മുന്‍ എം.എല്‍.എ കംലാപത്, അഖില ഭാരതീയ കിറാല്‍ സമാജ് നേതാവ് ഗുലാബ് സിങ് കിറാര്‍ തുടങ്ങിയവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്‍ഡോറിലെത്തിയ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ബി.ജെ.പി എംഎല്‍എയുടെ കോണ്‍ഗ്രസ് പ്രവേശം.

SHARE