തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കെജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ച് ബി.ജെ.പി എം.എല്‍.എ

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ വീണ്ടും വിവാദ പരാമര്‍ശവുമായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എംഎല്‍എ. ഒ.പി ശര്‍മ. കെജ്‌രിവാള്‍ ഭീകരവാദിയാണെന്ന ആരോപണം ആവര്‍ത്തിച്ചിരിക്കുകയാണ് അദ്ദേഹമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കെജ്‌രിവാള്‍ അഴിമതിക്കാരനാണെന്ന് ശര്‍മ ആരോപിച്ചു. ഭീകരവാദികളോട് അദ്ദേഹം അനുകമ്പ കാട്ടുന്നു. പാക് സൈനിക വക്താവെന്ന തരത്തിലാണ് പെരുമാറുന്നത്. അദ്ദേഹം ഇന്ത്യന്‍ സൈന്യത്തിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ടുക്ക്‌ഡെ ടുക്ക്‌ഡെ ഗ്യാങ്ങിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ ഭീകരവാദി എന്ന വിശേഷണമാവും അദ്ദേഹത്തിന് ചേരുകയെന്ന് ശര്‍മ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രമുഖ നേതാക്കള്‍ കെജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചത് അടക്കമുള്ളവ ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നതിനിടെയാണ് ഒ.പി ശര്‍മ വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്.

SHARE