മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ പാര്‍ട്ടി വിട്ടു; രാഹുലിനെ കാണും

മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ ആശിഷ് ദേശ്മുഖ് എം.എല്‍.എ സ്ഥാനവും പാര്‍ട്ടിഅംഗത്വവും രാജിവെച്ചു. നിയമസഭാ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിക്കുമെന്ന് ആശിഷ് ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയെ കാണുമെന്നും കോണ്‍ഗ്രസില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.


നാഗ്പൂരിലെ കാറ്റോലില്‍ നിന്നുള്ള എം.എല്‍.എയാണ് ആശിഷ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദി നടത്തിയ തൊഴില്‍ വാഗ്ദാനം നടപ്പിലാക്കാത്തതിനെതിരെയും സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടിനെതിരെയും പ്രതിഷേധിച്ച് ആശിഷ് പരസ്യമായി രംഗത്തെത്തിയിരുന്നു.

SHARE