വനിതാ പൊലീസുകാരിയെ അസഭ്യം പറഞ്ഞു; ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍

വനിതാ പൊലീസുകാരിയെ അസഭ്യം പറഞ്ഞതിന് ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ തുംസാര്‍ മണ്ഡലത്തിലെ എം.എല്‍.എ ചരണ്‍ വാഘ്മാരെയാണ് അറസ്റ്റിലായത്.

വനിതാ പൊലീസുകാരിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. സെപ്റ്റംബര്‍ 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചരണും പൊലീസുകാരിയും തമ്മിലുണ്ടായ വാക്കേറ്റത്തിനിടയില്‍ ചരണ്‍ തന്നെ അസഭ്യം പറഞ്ഞുവെന്നാണ് പോലീസുകാരി തുംസാര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയിരിക്കുന്ന പരാതി.

SHARE