ഷര്‍ജീല്‍ ഇമാമിനെപ്പോലുള്ളവരെ പരസ്യമായി വെടിവെച്ചു കൊല്ലണമെന്ന് ബി.ജെ.പി എം.എല്‍.എ

ലഖ്‌നൗ: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവും ഷാഹീന്‍ബാഗിലെ പ്രതിഷേധങ്ങളിലെ മുന്‍നിരക്കാരനുമായ ഷര്‍ജീല്‍ ഇമാമിനെതിരെ ബിജെപി എംഎല്‍എ സംഗീത് സോം. ഇന്ത്യയെ തകര്‍ക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ഷാര്‍ജീല്‍ ഇമാമിനെപ്പോലുള്ളവരെ പരസ്യമായി വെടിവച്ച് കൊല്ലണമെന്ന് സംഗീത് സോം പറഞ്ഞു.

‘പ്രതിഷേധത്തില്‍ ഇരിക്കുന്ന സ്ത്രീകള്‍ക്ക് ജോലിയൊന്നുമില്ല, ഈ പ്രതിഷേധങ്ങള്‍ക്കു വേണ്ടി വരുന്ന ഫണ്ട് സംബന്ധിച്ച് അന്വേഷണം നടത്തണം. ഇന്ത്യയെ തകര്‍ക്കണമെന്ന് പറയുന്ന ഷര്‍ജീല്‍ ഇമാമിനെപ്പോലുള്ളവരെ പൊതു സ്ഥലത്തുവച്ച് വെടിവച്ചു കൊല്ലണം’ സംഗീത് സോം പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹിയിലെ ഷഹീന്‍ബാഗിലും ലഖ്‌നൗവിലെ ഹുസൈനാബാദ് ക്ലോക് ടവറിലും പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് സംഗീത് സോമിന്റെ പ്രസ്താവന. കഴിഞ്ഞ ഒരു മാസമായി നൂറുകണക്കിന് സ്ത്രീകള്‍ ഇവിടങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുകയാണ്.

SHARE