കണക്കുകള്‍ പാളി; ഡല്‍ഹി ബി.ജെ.പിയിലെ വിഭാഗീയത തുറന്നു പറഞ്ഞ് പ്രവര്‍ത്തകര്‍

കണക്കുകളും പ്രവചനങ്ങളും ദില്ലിയില്‍ കൈവിട്ടെന്ന ഭയത്തില്‍ ഡല്‍ഹിയില്‍ ഓടിയെത്തിയിരിക്കുകയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. ബി.ജെ.പി പ്രവര്‍ത്തകര്‍ വിജയപ്രതീക്ഷ മുന്നോട്ട് വെക്കാത്തതാണ് നേതൃത്വത്തെ ഭയത്തിലാക്കിയത്. നിര്‍ണായക മേഖലയിലെ വോട്ടുബാങ്കുകള്‍ കൈവിട്ടെന്നാണ് പരാതി പ്രവര്‍ത്തകരുടെ പരാതി.
ഡല്‍ഹി നേതൃത്വത്തിലുള്ളവര്‍ ജയത്തിനായി വേണ്ടത്ര പ്രയത്‌നിച്ചില്ല എന്നാണ് പരാതി. വിജയ് ഗോയല്‍, മനോജ് തിവാരി, എന്നീ വിഭാഗങ്ങള്‍ രണ്ടായി തന്നെയാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ട് പല വിഭാഗങ്ങളുടെയും വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ സാധിച്ചില്ല.

എക്‌സിറ്റ് പോളുകളില്‍ തിരിച്ചടി കൂടി വന്നതോടെ കേന്ദ്ര നേതൃത്വം ഓടിയെത്തിയിരിക്കുകയാണ്. അമിത് ഷാ, മനോജ് തിവാരി, പ്രകാശ് ജാവദേക്കര്‍, നിത്യാനന്ദ റായ് എന്നിവരാണ് സമിതിയില്‍ എത്തിയത്. നേതാക്കള്‍ തമ്മില്‍ രണ്ട് തട്ടില്‍ നിന്ന് കൊണ്ട് പ്രചാരണം നടത്തിയ കാര്യമാണ് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഫലം വന്നാല്‍ ഇപ്പോഴുള്ള നേതാക്കളെല്ലാം തെറിക്കുമെന്ന് ഉറപ്പാണ്.എക്‌സിറ്റ് പോള്‍ തങ്ങള്‍ കാണുന്ന വിചാരിച്ച രീതിയിലാണ് വന്നതെന്ന് ഇവര്‍ പറയുന്നു. പ്രധാന പ്രശ്‌നം വിഭാഗീയതാണ്. അതിലേറെ പ്രശ്‌നം മധ്യവര്‍ഗം കൈവിട്ടതും പ്രവര്‍ത്തകര്‍ പറഞ്ഞു.

പ്രവര്‍ത്തകര്‍ വിജയ പ്രതീക്ഷ കൈവിട്ട സാഹചര്യത്തില്‍ വിജയ് ഗോയലിനെതിരെ നടപടിയുണ്ടാവാനാണ് സാധ്യത. മനോജ് തിവാരിക്ക് പകരം പുതിയ അധ്യക്ഷനും ഉണ്ടാവും. എന്നാല്‍ ചേരികളില്‍ വീടുകള്‍ ഉണ്ടാക്കുമെന്ന ബിജെപിയുടെ വമ്പന്‍ പദ്ധതി ഇവര്‍ രണ്ടുപേരും ചേര്‍ന്ന് അട്ടിമറിച്ചു. ജനങ്ങളിലേക്ക് ഇത് കാര്യമായി എത്തിയില്ല. ഇവര്‍ രണ്ടുപേര്‍ക്കുമെതിരെ നിരവധി ഗുരുതര ആരോപണങ്ങളുണ്ട്.

SHARE