‘സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കും’; പ്രകടന പത്രികയില്‍ വാഗ്ദാനവുമായി ബിജെപി

ഹിന്ദുത്വവാദിയായ സവര്‍ക്കര്‍ക്ക് പരമോന്നത ബഹുമതിയായ ഭാരത രത്‌ന നല്‍കുമെന്ന വാദം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി ബിജെപി. സവര്‍ക്കറായിരുന്നു അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കില്‍ പാക്കിസ്ഥാന്‍ ഉണ്ടാകുമായിരുന്നില്ലെന്ന് നേരത്തേ ശിവസേന തലവന്‍ ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. ഒപ്പം സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സാമൂഹ്യപരിഷ്‌കര്‍ത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രി ഫൂലെ എന്നിവര്‍കര്‍ക്കൊപ്പാണ് സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്ന് പത്രികയില്‍ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇക്കാര്യം വ്യക്തമാക്കുന്നത്.

SHARE