ആര്‍.എസ്.എസ് ആസ്ഥാനത്ത് വീണ്ടും തകര്‍ന്നടിഞ്ഞ് ബി.ജെ.പി; കോണ്‍ഗ്രസിന് മിന്നും ജയം

ആര്‍.എസ്.എസ് ആസ്ഥാനമായ മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ടായി രശ്മി ശ്യാം കുമാര്‍, വൈസ് പ്രസിഡണ്ടായി മനോഹര്‍ ശങ്കര്‍റാവുവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യമായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്.58 അംഗ ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ് 31 സീറ്റും ബി.ജെ.പി 15 സീറ്റും എന്‍.സി.പി 10 സീറ്റും ആണ് നേടിയത്.

ഉപതെരഞ്ഞെടുപ്പ് നടന്ന ബ്രിഹാന്‍ മുംബൈ മുനിസിപ്പില്‍ കോര്‍പ്പറേഷനിലെ 141ാം വാര്‍ഡിലും ബി.ജെ.പിക്ക് പരാജയമായിരുന്നു. 1385 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശിവസേന സ്ഥാനാര്‍ത്ഥിയായ വിദാല്‍ ലോക്‌റെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ദിനേശ് പഞ്ചാലിനെ പരാജയപ്പെടുത്തിയത്. ലോക്‌റെ 4427 സീറ്റുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി 3042 വോട്ടുകളുമാണ് നേടിയത്.

SHARE