തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ തകര്‍ന്നടിഞ്ഞ് ബി.ജെ.പി

ഉത്തര്‍പ്രദേശില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വി. സോന്‍ഭദ്ര ജില്ലയിലെ രണ്ട് പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി പരാജയപ്പെട്ടത്. ചോപന്‍ നഗരപഞ്ചായത്തിലെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഫരീദ ബീഗമാണ് വിജയിച്ചത്. ഫരീദയുടെ ഭര്‍ത്താവ് ഇംതിയാസ് അഹമ്മദായിരുന്നു നേരത്തെ പഞ്ചായത്ത് അദ്ധ്യക്ഷന്‍. ഇംതിയാസിനെ വെടിവെച്ചു കൊന്നതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.

റെണുകൂട്ട് പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിഷ സിങ് വിജയിച്ചു. നിഷയുടെ എതിരാളി ശ്രദ്ധ കര്‍വാറിന് കെട്ടിവെച്ച പണം പോലും സംരക്ഷിക്കാനായില്ല.നിഷയുടെ ഭര്‍ത്താവ് ബബ്ലു സിങ്ങായിരുന്നു ഇവിടെ അദ്ധ്യക്ഷന്‍. ഇദ്ദേഹത്തേയും വെടിവെച്ചു കൊല്ലുകയായിരുന്നു.

SHARE