ബി.ജെ.പിക്ക് നഷ്ടമായത് 17 ശതമാനം നിയമസഭാ സീറ്റുകള്‍; കോണ്‍ഗ്രസിന് വന്‍നേട്ടം

ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് നാല് സംസ്ഥാന നിമയസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിടേണ്ടി വന്ന ബി.ജെ.പിക്ക് നഷ്ടമായത് 31 നിയമസഭാ സീറ്റുകള്‍. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ദില്ലി സംസ്ഥാനങ്ങളാണ് ലോക്‌സഭ തിരഞ്ഞെപ്പിന് ശേഷം നിയമസഭയിലേക്ക് ജനവിധി തേടിയത്. നാലിടത്തും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാഴ്ച്ച വെച്ച പ്രകടനത്തിന്റെ അടുത്തെത്താന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാവുക.

നാല് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 17.4 ശതമാനം അസംബ്ലി സീറ്റുകളാണ് കഴിഞ്ഞ തവണത്തേതില്‍ നിന്നും ബിജെപിക്ക് കുറവുണ്ടായിട്ടുള്ളത്. അതായത് 2014-15 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കിട്ടിയ സീറ്റുകളില്‍ നിന്നും 31 സീറ്റുകള്‍ ബി.ജെ.പി കൈവിട്ടു.ഡല്‍ഹിയിലെ തോല്‍വിയും ബി.ജെ.പി കനത്ത പ്രഹരമാണ് നല്‍കിയത്.

2014ല്‍ 37 സീറ്റായിരുന്നു ജാര്‍ഘണ്ഡില്‍ ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ ഇത്തവണ അതില്‍ 12 എണ്ണം നഷ്ടപ്പെട്ടു. അതേസമയം കോണ്‍ഗ്രസിന് ജാര്‍ഘണ്ഡില്‍ വലിയ മുന്നേറ്റം കാഴ്ച്ചവെക്കാന്‍ സാധിച്ചു. കഴിഞ്ഞ തവണത്തെ 6 ല്‍ നിന്നും അവര്‍ തങ്ങളുടെ അംഗബലം 16 ലേക്ക് ഉയര്‍ത്തി. മൊത്തം കണക്ക് പരിശോധിക്കുമ്പോള്‍ 4 നിയമസഭകളില്‍ ബിജെപിക്ക് 31 സീറ്റുകള്‍ കൈമോശം വന്നപ്പോള്‍ കോണ്‍ഗ്രസ് അധികമായി നേടിയത് 39 സീറ്റുകളാണ്.

SHARE