ഒമ്പതുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് ഒളിവില്‍

പാനൂര്‍: സ്‌കൂളില്‍ വെച്ച് ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബി.ജെ.പി നേതാവ് ഒളിവില്‍. സ്‌കൂളിലെ അധ്യാപകന്‍ കൂടിയാണ് ഇദ്ദേഹം.
ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കടവത്തൂരിലെ പത്മനാഭ (42)നെതിരെയാണ് പോക്‌സോ നിയമപ്രകാരം പാനൂര്‍ പൊലീസ് കേസെടുത്തത്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.

വിദ്യാര്‍ഥിയില്‍നിന്നും പൊലീസ് മൊഴിയെടുത്തു. അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

SHARE