കൊച്ചിയില്‍ പ്രതിഷേധിച്ച സിനിമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവ്

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ റാലി നടത്തിയ സിനിമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. നികുതി കൃത്യമായി അടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് ബി.ജെ.പി നേതാവിന്റെ ഉപദേശം. നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. പിടിക്കപ്പെടുമ്പോള്‍ കൂടെയുള്ള കഞ്ചാവ് ടീംസ് രക്ഷക്കെത്തില്ലെന്നും സന്ദീപ് പറയുന്നുണ്ട്.

നടിമാരെ പ്രത്യേകം എടുത്തു പറഞ്ഞ് സ്ത്രീ വിരുദ്ധമായാണ് സന്ദീപിന്റെ പ്രസ്താവന. സമരത്തില്‍ പങ്കെടുക്കുന്നവര്‍ കഞ്ചാവ് അടിച്ച് വരുന്നവരാണെന്ന അധിക്ഷേപവും ബി.ജെ.പി നേതാവ് നടത്തുന്നുണ്ട്.ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

SHARE