ബംഗാളില്‍ ബിജെപി നേതാവിനെ നാട്ടുകാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു

ബംഗാളില്‍ ബിജെപി നേതാവിനെ നാട്ടുകാര്‍ വളഞ്ഞിട്ട് ആക്രമിച്ചു. ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിനിടെ സംഘര്‍ഷാവസ്ഥയുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് നാട്ടുകാരുടെ മര്‍ദനം.

ബിജെപി നേതാവും കരീംപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ജോയ് പ്രകാശ് മജുംദാറിനാണ് മര്‍ദനമേറ്റത്. നാട്ടുകാരുടെ മര്‍ദനത്തില്‍ മജുംദാര്‍ സമീപത്തുള്ള കുഴിയിലേക്ക് വീഴുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നാണ് ബിജെപിയുടെ പ്രതികരണം. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും എത്തിയതിന് ശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.

SHARE