അവിഹിത ബന്ധമെന്ന് സംശയം; വനിതാ ബി.ജെ.പി നേതാവിനെ ഭര്‍ത്താവ് വെടിവെച്ചു കൊന്നു

ഹരിയാന: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഹരിയാനയില്‍ വനിത ബി.ജെ.പി നേതാവിനെ ഭര്‍ത്താവ് വെടിവച്ചു കൊന്നു. ബി.ജെ.പിയുടെ കര്‍ഷക സംഘടനയായ കിസാന്‍ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി മുനേഷം ഗോദരയെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. ഇയാള്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം സ്വകാര്യ സ്ഥാപനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണ്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.

ശനിയാഴ്ച യുവതി സഹോദരിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ ലൈസന്‍സുള്ള തന്റെ തോക്കില്‍ നിന്ന് ഭര്‍ത്താവ് വെടിയുതിര്‍ക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെടിവെച്ചതെന്ന് ഇയാള്‍ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.

SHARE