ത്രിപുരയില്‍ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു

അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി നേതാവ് ബിശ്വജിത് പാല്‍ (35) അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാത്രിയില്‍ അഗര്‍ത്തലയിലെ ബദര്‍ഘട്ടിലാണ് സംഭവം.

ജോലി കഴിഞ്ഞ് വീട്ടിലേക്കു വരികയായിരുന്ന ബിശ്വജിതിന് വീടിന് 200 മീറ്റര്‍ സമീപത്തുവച്ചാണ് വെടിയേറ്റത്. ഭൂമിസംബന്ധമായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമായതെന്ന് സംശയിക്കുന്നു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.