ടോള്‍ ജീവനക്കാരന്റെ മുഖത്തടിച്ച് ബി.ജെ.പി എം.എല്‍.എ; വീഡിയോ വൈറല്‍

ടോള്‍ ബൂത്തില്‍ കയറി ബി.ജെ.പി എം.എല്‍.എ ടോള്‍ ജീവനക്കാരന്റെ മുഖത്തടിച്ച സംഭവം വിവാദത്തില്‍. ബി.ജെ.പി നേതാവ് ജീത്മല്‍ കാന്താണ് ജീവനക്കാരനെ മര്‍ദിച്ചത്. രാജസ്ഥാന്‍ ബന്‍സ്‌വാര ജില്ലയിലെ ബദാലിയയിലെ ടോള്‍ ബൂത്തിലാണ് സംഭവം.

സമൂഹമാധ്യമങ്ങളിലും മറ്റും വീഡിയോ വൈറലായതോടെ ബി.ജെ.പി നേതാവിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

സംഭവത്തില്‍ പൊലീസ് കേസെടുക്കാത്തതിനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. എം.എല്‍.എയും ജീവനക്കാരും തമ്മിലുണ്ടായ തെറ്റിദ്ധാരണയാണ് സംഭവത്തിനു പിന്നിലെന്നും അവര്‍ക്ക് പരാതിയില്ലെന്നും പൊലീസ് പറഞ്ഞു.

Watch Video: 

SHARE