അയ്യപ്പജ്യോതിയില്‍ ഋഷിരാജ് സിങ്ങിന്റെ വ്യാജ ചിത്രം: ബി.ജെ.പി നേതാവ് അറസ്റ്റില്‍

തിരുവല്ല: എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തതായി വ്യാജ ചിത്രം നിര്‍മിച്ച് മോര്‍ഫ് ചെയ്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ബി.ജെ.പി നേതാവിനെ തിരുവല്ലയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ അണിനിരന്നപ്പോള്‍ എന്ന അടിക്കുറപ്പോടെ വ്യാജ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ച തിരുമൂലപുരം പൂര്‍ണിമ വീട്ടില്‍ ജെ.ജയന്‍ (42) ആണ് അറസ്റ്റിലായത്. തിരുവല്ല എസ്.ഐ പി.ആര്‍ സന്തോഷിന്റെ നേതൃത്വത്തിലൂള്ള പൊലീസ് സംഘം തിരുവല്ലയിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

SHARE