മോദിയുടെ മണ്ഡലത്തില്‍ യുവതിയെ പീഡിപ്പിച്ചു; ബി.ജെ.പി നേതാവ് അറസ്റ്റില്‍

വാരാണസി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരണാസിയില്‍ യുവതിയെ ലോഡ്ജില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബദോബി ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് കനയ്യലാല്‍ മിശ്രയാണ് അറസ്റ്റിലായത്. ലോഡ്ജിലേക്ക് വന്നാല്‍ വനിത ഓഫീസറുമായി കൂടിക്കാഴ്ച തരപ്പെടുത്തി ജോലി ശരിയാക്കി നല്‍കാമെന്ന് വ്ാഗ്ദാനം ചെയ്താണ് 32കാരിയായ യുവതിയെ കനയ്യലാല്‍ പീഡിപ്പിച്ചത്. ലോഡ്ജിലെ മുറിയിലേക്ക് കയറിയപ്പോള്‍ കനയ്യലാല്‍ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചു. യുവതി ആക്രമണത്തെ ചെറുക്കുകയും ശബ്ദംവെക്കുകയും ചെയ്തതോടെ ആളുകള്‍ ഇടപ്പെട്ടു. തുടര്‍ന്ന് എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു.
ബദോഹിയില്‍ ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റാണ് കനയ്യലാല്‍. ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. യു.പിയിലെ ഉന്നാവോ ബലാത്സംഗ കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെനഗര്‍ അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് മറ്റൊരു നേതാവു കൂടി പീഡനക്കേസില്‍ അറസ്റ്റിലായത്. ബേട്ടി ബച്ചാവോ പദ്ധതി മോദി സര്‍ക്കാര്‍ ദേശീയ തലത്തില്‍ ഉയര്‍ത്തുമ്പോഴാണ് പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ ബി.ജെ.പി നേതാവ് ബലാത്സംഗ കേസിന് അറസ്റ്റിലാകുന്നത്.

SHARE