പൗരത്വനിയമ ഭേദഗതി; പ്രതിഷേധിക്കുന്ന ബുദ്ധി ജീവികളെ നായയെന്ന് വിളിക്കാന്‍ മടിയുള്ളവര്‍ക്ക് കുരങ്ങനെന്ന് വിളിക്കാമെന്ന് ബി.ജെ.പി നേതാവ്

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന പ്രതിഷേധിക്കുന്ന ബുദ്ധി ജീവികളെ നായയെന്ന് വിളിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കുരങ്ങനെന്ന് വിളിക്കാമെന്ന് പശ്ചിമബംഗാള്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടി സായന്തന്‍ ബസു. പൗരത്വ നിമയത്തിനെതിരായി പ്രതിഷേധിക്കുന്നവര്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് 500 രൂപ വീതം നല്‍കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

‘നിങ്ങള്‍ക്ക് ബുദ്ധി ജീവികളെ നായ്ക്കള്‍ എന്ന് വിളിക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, അവരെ കുരങ്ങുകള്‍ എന്ന് വിളിക്കാം. അവരെ കുരങ്ങന്മാരായി പരിഗണിക്കുക സായന്തന്‍ ബസു പറഞ്ഞു. പൗരത്വനിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്ന പ്രമുഖര്‍ മമതാ ബാനര്‍ജിയുടെ നായ്ക്കള്‍ ആണെന്ന പ്രസ്താവനയുമായി കഴിഞ്ഞ ദിവസം ബിജെപി എംപി സൗമിത്രാ ഖാന്‍ രംഗത്തെത്തിയിരുന്നു. ഇൗ പ്രയോഗം ചര്‍ച്ചയായ സാഹചര്യത്തിലാണ് പുതിയ പ്രസ്താവനയുമായി സായന്തന്ഡ ബസു രംഗത്തെത്തിയത്.