ബി.ജെ പി നടത്തിയ പൗരത്വ നിയമ ജന ജാഗ്രത സദസ്സ് ജനങ്ങളും വ്യാപാരികളും ബഹിഷ്കരിച്ചു.

അമ്പലപ്പുഴ: അമ്പലപ്പുഴ വളഞ്ഞ വഴിയിൽ ബി.ജെപി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പൗരത്വ നിയമ ജന ജാഗ്രത സദസ്സ് പ്രദേശത്തെ ജനങ്ങളും വ്യാപാരികളും ബഹിഷ്കരിച്ചു. ജന ജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്യുവാൻ എത്തിയ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിനു മുന്നിലുള്ള കസേരകളിൽ പ്രസംഗം കേൾക്കുവാൻ ബി.ജെ പി പ്രവർത്തകർ അല്ലാതെ പുറത്ത് നിന്ന് മറ്റാരും ഉണ്ടായിരുന്നില്ല.

പൗരത്വ നിയമത്തെ ഭയക്കേണ്ടതില്ല എന്ന് വളഞ്ഞ വഴിയിലെ മുസ്‌ലിം ഭുരിപക്ഷ പ്രദേശത്തെ പറഞ്ഞ് മനസ്സിലാക്കുവാൻ വേണ്ടിയാണ് ബി.ജെപി ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചത്. എന്നാൽ പരിപാടികൾ തുടങ്ങുന്നതിനു മുൻപ് തന്നെ വ്യാപരികൾ മുഴുവനും കടകൾ അടച്ച് സ്ഥലം വിട്ടു. പരിപാടി കേൾക്കുവാൻ പ്രദേശത്തെ ജനങ്ങൾ എത്തിയതുമില്ല’

SHARE