ത്രിപുരയില്‍ ബി.ജെ.പി പിളരുന്നു; വിമത എം.എല്‍.എമാരുടെ യോഗം ഇന്ന്

ത്രിപുരയില്‍ ബി.ജെ.പി പിളര്‍പ്പിലേക്ക്. മുന്‍ ആരോഗ്യമന്ത്രിയും നിലവിലെ എം.എല്‍.എയുമായ സുദീപ് റോയ്ബര്‍മ്മന്റെ നേതൃത്വത്തിലുള്ള വിമതര്‍ രംഗത്ത് വന്നതാണ് പ്രതിസന്ധികള്‍ രൂക്ഷമാക്കിയത്.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതിനെതിരെ ഇന്ന് സുദീപ് റോയ്ബര്‍മ്മന്‍ റാലിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. തനിക്ക് മറ്റ് ബി.ജെ.പി എം.എല്‍.എമാരുടെ പിന്തുണയും ഉണ്ടെന്ന് സുദീപ് റോയ്ബര്‍മ്മന്‍ കത്തില്‍ അവകാശപ്പെടുന്നു.

എന്നാല്‍ ഈ റാലിയില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകരോട് ബി.ജെ.പി നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കി കഴിഞ്ഞു. ബി.ജെ.പി ഭരിക്കുന്ന കഴിഞ്ഞ 22 മാസമായി സംസ്ഥാനത്ത് ക്രമസമാധാന പാലന കാര്യത്തില്‍ യാതൊരു മുന്നേറ്റവും ഉണ്ടായിട്ടില്ലെന്ന് സുദീപ് റോയ്ബര്‍മ്മനെ പിന്തുണക്കുന്നവര്‍ പറയുന്നു.

SHARE