രാജസ്ഥാനിലും കുതിരക്കച്ചവടത്തിനൊരുങ്ങി ബി.ജെ.പി; എം.എല്‍.എമാരെ സമീപിച്ചെന്ന് കോണ്‍ഗ്രസ്


ജൂണ്‍ 19ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനില്‍ അട്ടിമറി നീക്കം സംശയിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാജസ്ഥാനില്‍ നീടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്. സര്‍ക്കാരിനെ അസ്ഥിരമാക്കാന്‍ കുതിര കച്ചവടം നടക്കുന്നുവെന്ന് കാണിച്ച് ചീഫ് വിപ്പ് അഴിമതി നിരോധന വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്.

നിലവില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ജയ്പൂരിലുള്ള റിസോര്‍ട്ടിലേക്ക് നീക്കിയിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജേവാലയും, കെസി വേണുഗോപാലും എത്തിച്ചേര്‍ന്നിട്ടുണ്ട്.

SHARE