ബി.ജെ.പി- സി.പി.ഐ സംഘര്‍ഷം; അഞ്ചലില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍

കൊല്ലം: കൊല്ലം അഞ്ചലില്‍ ബി.ജെ.പി- സി.പി.ഐ സംഘര്‍ഷം. ഇതേത്തുടര്‍ന്ന് അഞ്ചലില്‍ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബി.ജെ.പിയുടെ അഞ്ചല്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ നന്ദനെ സി.പി.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാരോപിച്ചാണ് ഹര്‍ത്താല്‍. ഉച്ചക്ക് രണ്ട് മണി വരെയാണ് ഹര്‍ത്താല്‍. സി.പി.ഐ ലോക്കല്‍ കമ്മിറ്റിയംഗം അരുണ്‍ ചന്ദ്രശേഖരനും അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്.

SHARE