ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ രാജ്യസഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പാക്കാമെന്ന ബിജെപിയുടെ പ്രതീക്ഷക്ക് തിരിച്ചടി. ജാര്‍ഖണ്ഡിലെ ഫലത്തോടെ സംസ്ഥാനങ്ങളില്‍ വിജയിക്കാന്‍ നരേന്ദ്ര മോദിയുടെ പ്രചരണങ്ങള്‍ക്ക് സാധിക്കില്ലെന്ന് വ്യക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്. രാമക്ഷേത്ര വിഷയവും പൗരത്വനിയമഭേദഗതിയും ഭരണം പിടിച്ചുനിര്‍ത്താന്‍ സഹായിക്കുമെന്ന കരുതിയ ബി.ജെ.പിക്ക് പ്രാദേശിക വിഷയങ്ങളാണ് ജനങ്ങള്‍ ചര്‍ച്ചചെയ്തതെന്ന് മനസ്സിലാവാന്‍ ഫലംവരെ കാത്തിരിക്കേണ്ടി വന്നു.
മഹാരാഷ്ട്രയില്‍ അധികാരത്തിനു പുറത്തു പോയതിന്റെ ക്ഷീണം മാറും മുമ്പാണ് ഈ വീഴ്ച.ഇതേ ട്രെന്‍ഡ് ദില്ലിയിലും ബീഹാറിലും തുടര്‍ന്നാല്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാവും. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനപ്പുറത്തേക്ക് രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് നിറം മങ്ങുന്ന ബി.ജെ.പിയെയാണ് വ്യക്തമാവുന്നത്.