ബി.ജെ.പി ദൈവത്തെ ഇഷ്ടപ്പെടുന്നവരല്ല, ഗോഡ്‌സയെ ഇഷ്ടപ്പെടുന്നവര്‍- രാഹുല്‍ ഗാന്ധി

ആര്‍.എസ്.എസും ബി.ജെ.പിയും ദൈവത്തെ ഇഷ്ടപ്പെടുന്നവരല്ല മറിച്ച് ഗോഡ്‌സയെ ഇഷ്ടപ്പെടുന്നവരാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ട്വിറ്ററിലാണ് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്. നിലവില്‍ മഹാത്മാ ഗാന്ധിയെ അവഹേളിക്കുന്ന രീതിയില്‍ നിരവധി പ്രസ്താവനകള്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയിരുന്നു. പാകിസ്ഥാന്റെ രാഷ്ട്രപിതാവെന്ന് മഹാത്മാ ഗാന്ധിയെ വിളിച്ച് ആക്ഷേപിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

SHARE