ബിജെപിയുടേത് രാഷ്ട്രീയഗൂഢലക്ഷ്യം: സിപിഎം

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം സിപിഎമ്മിനുമേല്‍ കെട്ടിവെച്ച് ബിജെപി രാഷ്ട്രീയ ഗൂഢലക്ഷ്യം നടപ്പാക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രാദേശിക പ്രശ്‌നങ്ങളെത്തുടര്‍ന്നുണ്ടായ കൊലപാതകത്തെ രാഷ്ട്രീയവല്‍ക്കരിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ലക്ഷ്യം. ഇന്നത്തെ ഹര്‍ത്താലിനു പിന്നിലും ഇതേ ലക്ഷ്യമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കേസില്‍ പിടിയിലായ മണികണ്ഠന്‍ വിവിധ കേസുകളില്‍ പ്രതിയാണ്. മറ്റൊരു പ്രതി പ്രമോദിന്റെ അച്ഛന്‍ ബിഎംഎസ് നേതാവാണ്. കൊലപാതകക്കുറ്റം സിപിഎമ്മിന്റെമേല്‍ അനാവശ്യമായി കെട്ടിവെച്ച് രാഷ്ട്രീയലാഭമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നുവെന്നും കോടിയേരി പറഞ്ഞു.

SHARE