സി.പി.എം-ബി.ജെ.പി സംഘര്‍ഷം: ഗുരുമന്ദിരത്തിന് നേരെ ബോംബേറ്

തലശേരി: സി.പി.എം-ബി.ജെ.പി സംഘര്‍ഷം രൂക്ഷമായ ധര്‍മ്മടത്ത് ആര്‍.എസ്.എസ് സേവാകേന്ദ്രത്തിനു നേരേ ബോംബാക്രമണം. ഞായറാഴ്ച രാത്രിയാണ് ധര്‍മടം സത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ് സേവാകേന്ദ്രമായ ഗുരുമന്ദിരത്തിനുനേരേ ബോംബേറുണ്ടായത്. ശനിയാഴ്ച രാത്രി സി.പി.എം ഓഫീസിനുനേരേ നടന്ന അക്രമത്തിന്റെ തുടര്‍ച്ചയാണ് ആര്‍.എസ്.എസ് സേവാകേന്ദ്രത്തിനും നേരേയുണ്ടായ ബോംബാക്രമണം. ആക്രമണത്തില്‍ സ്ഥാപനത്തിന്റെ ബോര്‍ഡും കൈവരികളും തകര്‍ന്നിട്ടുണ്ട്. ധര്‍മടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമത്തിനു പിന്നില്‍ സി.പി.എമ്മാണെന്നു ആര്‍.എസ്.എസ് ആരോപിച്ചു.