തൃശൂരില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു

USA, New York State, New York City, Crime scene barrier tape

തൃശ്ശൂര്‍: തൃശ്ശൂരില്‍ വീണ്ടും സി.പി.എം-ബി.ജെ.പി സംഘര്‍ഷം. കയ്പമംഗലത്തുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന കയ്പമംഗലം സ്വദേശി സതീശനാണ് മരിച്ചത്. ഒളേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്നലെ രാത്രിയായിരുന്നു സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഘടനാപ്രവര്‍ത്തനത്തെ ചൊല്ലി കഴിഞ്ഞ കുറച്ച നാളുകളായി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് കയ്പമംഗലം.