അമിത് ഷാക്ക് പന്നിപ്പനി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പന്നിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. പനി ബാധിച്ച കാര്യം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ഇന്ന് ഏകദേശം ഒമ്പത് മണിയോടെയാണ് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളും നെഞ്ചിലെ അസ്വസ്ഥതയും കാരണമാണ് അമിത് ഷാ ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് രോഗം സ്ഥിരീകരിച്ചത്. എയിംസ് ഡയരക്ടര്‍ രണ്‍ദീപിന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും രോഗവിവരം സ്ഥിരീകരിച്ചു.

SHARE