ന്യൂഡല്‍ഹി: വോട്ടിങ് മെഷീന്‍ അട്ടിമറിയെ കുറിച്ച് തുറന്നുപറഞ്ഞ ബി.ജെ.പി നേതാവിനെ ബി.ജെ.പിയിലെ ഏറ്റവും സത്യസന്ധനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഹരിയാനയിലെ ബി.ജെ.പി നേതാവായ ബക്ശീഷ് സിങ് വിര്‍ക് ആണ് വിവാദ പ്രസ്താവന നടത്തിയത്.
നിങ്ങള്‍ ഏത് ബട്ടന്‍ അമര്‍ത്തുന്നു എന്നത് വിഷയമല്ല. ഏത് ബട്ടന്‍ അമര്‍ത്തിയാലും വോട്ട് ബി.ജെ.പിക്ക് പോകും. നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്താലും അത് ഞങ്ങള്‍ക്ക് അറിയാന്‍ കഴിയും. നിങ്ങളാര്‍ക്കാണ് വോട്ട് ചെയ്തതെന്ന് ഞങ്ങളറിയില്ലെന്ന് കരുതരുത്. ഇതിനെ കുറിച്ച് വിശദമായി ഇപ്പോള്‍ പറയാനാവില്ല. പക്ഷെ ആവശ്യമെങ്കില്‍ നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് ഞങ്ങള്‍ക്ക് അറിയാന്‍ കഴിയും. കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിജി ബുദ്ധിമാനാണ്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ബുദ്ധിമാനാണ്-ബക്ശീഷ് സിങ് പറഞ്ഞു.
The most honest man in the BJP. pic.twitter.com/6Q4D43uo0d
— Rahul Gandhi (@RahulGandhi) October 21, 2019
പ്രസംഗത്തിന്റെ വീഡിയോ അടക്കമാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രസംഗം വിവാദമായതോടെ ബക്ശീഷിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.