തെരഞ്ഞെടുപ്പ് ഫലത്തില്‍ പതറി മോദി; പശ്ചിമ ബംഗാളിലെ റാലി റദ്ദാക്കി

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ ആടിയുലഞ്ഞ് ബി.ജെ.പി നേതൃത്വം. പൊതുപരിപാടികളില്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നത് പരമാവധി ഒഴിവാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ശ്രമിക്കുന്നത്. ഏറെ കൊട്ടിഘോഷിച്ച് നടത്താനിരുന്ന ബംഗാളിലെ ബി.ജെ.പി റാലിയില്‍ നിന്ന് മോദി പിന്‍മാറി.

നേരത്തെ അമിത് ഷായുടെ രഥയാത്ര ബംഗാളില്‍ റദ്ദാക്കിയിരുന്നു. രഥയാത്ര നടന്നില്ലെങ്കില്‍ ഡിസംബര്‍ 16-ന് സിലിഗുഡിയില്‍ പ്രധാനമന്ത്രി റാലി നടത്തുമെന്നാണ് ബി.ജെ.പി നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ റാലിക്ക് മോദി എത്തില്ലെന്നാണ് ബി.ജെ.പി നേതൃത്വം ഇപ്പോള്‍ വ്യക്തമാക്കുന്നത്. മറ്റൊരു പ്രാസംഗികനായി നിശ്ചയിച്ചിരുന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ്ങും പരിപാടിയില്‍ നിന്ന് പിന്‍മാറിയതായാണ് വിവരം.

SHARE