മധ്യപ്രദേശിലെ വിശ്വാസവോട്ട്; ബിജെപിയുടെ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും

ഭോപ്പാല്‍: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മധ്യപ്രദേശ് നിയമസഭാ സമ്മേളനം മാര്‍ച്ച് 26 വരെ മാറ്റിവെച്ച സംഭവത്തില്‍ ബിജെപി സുപ്രീംകോടതിയില്‍. മുഖ്യമന്ത്രി കമല്‍നാഥ് നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാറിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശ്വാസ വോട്ടെടുപ്പ് നടക്കാതെ വന്നതോടെയാണ് ബിജെപി സുപ്രീംകോടതിയില്‍ പോയത്.

നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടാണ് ബിജെപി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടു തേടണം എന്നാണ് ബി.ജെ.പി ആവശ്യപ്പെട്ടിട്ടുള്ളത്. ബിജെപിയുടെ അപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കും.

ബിജെപി പ്രതിക്ഷിച്ച ഭരണ അട്ടിമറി നടക്കാതെ സഭാ നടപടികള്‍ മാറ്റിവച്ചതോടെ മധ്യപ്രദേശിലെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ 10 ദിവസത്തെ വിലപ്പെട്ട സമയമാണ് ലഭിത്തച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തെ ഭരണ പ്രതിസന്ധി മറിക്കടക്കാന്‍ കമല്‍നാഥ് സര്‍ക്കാറിനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍

വിശ്വസ വോട്ടെടുപ്പ് ആവശ്യപ്പെച്ച് തിങ്കളാഴ്ച നിയമസഭയിലെത്തിയ ഗവര്‍ണര്‍ ലാല്‍ജി ടാന്‍ഡന്റെ ഒരു മിനിറ്റ് പ്രസംഗത്തിന് ശേഷം സഭവിട്ട് പോവുകയായിരുന്നു.

അതിനിടെ, സര്‍ക്കാര്‍ രൂപീകരിക്കാന്‍ സന്നദ്ധമാണ് എന്നറിയിച്ച് ബി.ജെ.പി ഗവര്‍ണറെ സമീപിച്ചു. 106 എം.എല്‍.എമാരെ ഗവര്‍ണര്‍ക്കു മുമ്പില്‍ അണി നിരത്തുകയും ചെയ്തു.

അതേസമയം, കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ കൊറോണ വൈറസ് ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായി സുപ്രീംകോടതിയുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ ഹര്‍ജിയുമായി ബിജെപി പരമോന്നത കോടതിയിലെത്തിയത്. ഇനിയൊരറിയിപ്പുണ്ടാകുംവരെ അടിയന്തരപ്രാധാന്യമുള്ള കേസുകള്‍ മാത്രമാണ് സുപ്രീംകോടതി പരിഗണിക്കുന്നതെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നാളെ പരിഗണിക്കുന്ന മധ്യപ്രദേശ് വിഷയത്തിലെ തുടര്‍വിധികള്‍ എന്താവുമെന്നതും അനിശ്ചിതത്വത്തിലാണ്. രാജ്യശ്രദ്ധയാകര്‍ഷിച്ച കശ്മീര്‍, പൗരത്വ നിയമഭേദഗതി (സി.എ.എ.), ശബരിമല കേസകളെല്ലാം ഏറെനീളുമെന്നതാണ് നിലവിലെ സാഹചര്യം.
ഹോളി അവധിക്കുശേഷം സുപ്രീംകോടതി തുറന്ന തിങ്കളാഴ്ചമുതല്‍ ഇനിയൊരറിയിപ്പുണ്ടാകുംവരെ അടിയന്തരപ്രാധാന്യമുള്ള കേസുകള്‍ മാത്രമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

അതേസയം, കൊറോണ വൈറസ്ബാധ രാജ്യത്തെങ്ങും ആശങ്കപടര്‍ത്തുമ്പോള്‍ നിയമസഭ സമ്മേളിക്കുന്നത് ആശങ്കാജനകമാണെന്നും ഭരണപക്ഷം പറയുന്നു. വോട്ടിനെ കൊറോണ വൈറസ് ബാധയില്‍ വോട്ടെടുപ്പും മാറ്റിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യം ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി കൊറോണബാധിത പ്രദേശങ്ങളില്‍ കഴിയുന്ന എം.എല്‍.എ.മാര്‍ കര്‍ശനപരിശോധനയ്ക്ക് വിധേയരായ ശേഷമേ സഭയിലേക്ക് പ്രവേശിക്കാന്‍ പാടുള്ളു എന്ന വാദവും നിരത്തുന്നുണ്ട്. അതേസമയം, സഭാനടപടികള്‍ തീരുമാനിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കല്ലെന്നും മറിച്ച് നിയമസഭാസ്പീക്കര്‍ക്കാണെന്നുമുള്ള വാദമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്.

ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

സര്‍ക്കാര്‍ നിലനിര്‍ത്താന്‍ കമല്‍നാഥും കോണ്‍ഗ്രസും എല്ലാ അടവുകളും പ്രയോഗിക്കുകയാണ്. വിമത പക്ഷത്തുള്ള എംഎല്‍എമാര്‍ക്ക് മന്ത്രി പദവി അടക്കമുള്ള വാഗ്ദാനങ്ങളാണ് കമല്‍നാഥ് മുന്നോട്ടുവെച്ചിട്ടുള്ളത്. വിശ്വാസ വോട്ടെടുപ്പ് നിഷ്പ്രയാസം മറികടക്കാനാകുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഗവര്‍ണറുമായി മുഖ്യമന്ത്രി കമല്‍നാഥ് രാത്രി ഞായറാഴ്ച അര്‍ധരാത്രി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വിശ്വാസവോട്ടിന് തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന എം.എല്‍.എ.മാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടതായും കമല്‍നാഥ് പറഞ്ഞു.