ബൂത്തിനുള്ളില്‍ വോട്ടര്‍മാരെ സ്വാധീനിച്ചു: ബി.ജെ.പി പോളിംഗ് ഏജന്റ് അറസ്റ്റില്‍

ഹരിയാനയിലെ ഫരീദാബാദില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ബിജെപിയുടെ പോളിങ് ഏജന്റ് ഗിരിരാജ് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യുന്നുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ മുന്‍പ് അറിയിച്ചിരുന്നു. സ്വാധീക്കാന്‍ ശ്രമിക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് നടപടി.
ഇയാള്‍ പോളിങ് ബൂത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ഇയാള്‍ വോട്ടിങ് മെഷീനിന്റെ അടുത്തേക്ക് പോയി മൂന്നോളം വോട്ടര്‍മാര്‍ക്ക് ചിഹ്നം കാണിച്ച് കൊടുക്കുകയോ വോട്ട് ചെയ്യുകയോ ആണ് ചെയ്യുന്നത്. പോളിംഗ് ഓഫീസര്‍ നിര്‍ത്താനവശ്യപ്പെട്ടിട്ടും അയാള്‍ അത് ശ്രദ്ധിക്കാതെ തന്റെ പ്രവര്‍ത്തി തുടരുകയായിരുന്നു.

SHARE