രുചിക്കഥ പറയാന്‍ ബിസ്മി സ്‌പെഷ്യല്‍; നിവിന്‍ പോളിയുടെ നായികയായി ഐശ്വര്യ ലക്ഷ്മി

കൊച്ചി: നിവിന്‍ പോളി നായകനും ഐശ്വര്യ ലക്ഷമി നായികയായും എത്തുന്ന ബിസ്മി സ്‌പെഷ്യല്‍ ചിത്രീകരണം ഉടന്‍. നവാഗതനായ രാജേഷ് രവിയാണ് സംവിധാനം. വീക്കെന്‍സ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.

രാജേഷ് രവിക്കൊപ്പം രാഹുല്‍ രമേശ്, സനു മജീദ് എന്നിവരും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം സനു വര്‍ഗീസ്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി. സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

https://www.facebook.com/NivinPauly/posts/3007821485954107

ഭക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ബിസ്മി സ്‌പെഷ്യല്‍ എന്ന് വീക്കെന്‍ഡ് ബ്ലോക്ബസ്റ്റര്‍ പുറത്തു വിട്ട പോസ്റ്ററില്‍ നിന്നു വ്യക്തം. നിവിന്‍ പോളിയുടെ അഭിനയത്തിന്റെ പത്താം വര്‍ഷത്തില്‍ എത്തുന്ന സിനിമയാണിത്.

SHARE